Headlines

അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിലേക്കു സന്ദർശക പ്രവാഹം

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിലേക്കു സന്ദർശക പ്രവാഹം. 2025ൽ 68.47 ലക്ഷം പേർ പള്ളി സന്ദർശിച്ചു. മുൻ വർഷത്തെക്കാൾ 4% വർധന. മൊത്തം സന്ദർശകരിൽ 82% (ഏകദേശം 54 ലക്ഷം) പേരും വിദേശ വിനോദസഞ്ചാരികളായിരുന്നു. ശേഷിച്ച 18 ശതമാനം യുഎഇ നിവാസികളായിരുന്നു.വിദേശ സഞ്ചാരികളിൽ ഇന്ത്യക്കാരാണ് ഒന്നാമത്. റഷ്യ, ചൈന, യുഎസ്എ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു യഥാക്രമം രണ്ടു മുതൽ നാലു സ്ഥാനങ്ങളിലുള്ളത്.റമസാൻ മാസത്തിലും പെരുന്നാൾ അവധി ദിവസങ്ങളിലുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. വിനോദസഞ്ചാരത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ മോസ്ക്കിന്റെ സ്ഥാനം ഇതു കൂടുതൽ ഉറപ്പിക്കുന്നു. നടപ്പുവർഷം സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണു കണക്കുകൂട്ടുന്നത്.

സന്ദർശകർക്കു സൗജന്യമായി പള്ളി കാണാൻ സാധിക്കുമെങ്കിലും വെബ്സൈറ്റ് വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്തു ക്യുആർ കോഡ് ലഭിച്ചാൽ പ്രവേശനം എളുപ്പമാക്കാനും തിരക്ക് ഒഴിവാക്കാനും സഹായിക്കും. പ്രാർഥനാ സമയങ്ങളിൽ സന്ദർശകർക്കു നിയന്ത്രണമുണ്ടാകും.

Leave a Reply