വളർത്തുമൃഗങ്ങളുടെ റജിസ്ട്രേഷൻ ഫെബ്രുവരി 3 മുതൽ നിർബന്ധമാക്കി അബുദാബി. പൂച്ച, നായ തുടങ്ങി വളർത്തു മൃഗങ്ങളുള്ളവർ പ്രദേശത്തെ വെറ്ററിനറി ക്ലിനിക്കുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് ഐഡന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് ഔദ്യോഗികമായി റജിസ്റ്റർ ചെയ്യണമെന്ന് അബുദാബി മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. റജിസ്ട്രേഷൻ സൗജന്യം. തം പ്ലാറ്റ് ഫോം വഴിയും റജിസ്റ്റർ ചെയ്യാം. വ്യക്തിഗത വളർത്തുമൃഗങ്ങൾക്ക് ഒരു വർഷത്തെയും വാണിജ്യ സ്ഥാപനങ്ങളിലുള്ളവയ്ക്ക് 6 മാസത്തെയും സാവകാശം നൽകിയിട്ടുണ്ട്. നിശ്ചിത കാലയളവിനകം റജിസ്റ്റർ ചെയ്യാത്തവർക്കും കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർക്കും 1,000 ദിർഹം പിഴ ചുമത്തും.പുതിയ പദ്ധതി പ്രകാരം വളർത്തുമൃഗങ്ങളുടെ വിശദാംശങ്ങളും ഉടമകളുടെ വിലാസവും ഉൾപ്പെടുന്ന മൈക്രോ ചിപ്പ് ഘടിപ്പിക്കും.
അബുദാബിയിൽ വളർത്ത് മൃഗങ്ങളുടെ റജിസ്ട്രേഷൻ 3 മുതൽ നിർബന്ധം

