അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. മലയാളി താരം ആരോൺ ജോർജിന്റെ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷി, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം ഇന്ത്യ 8.5 ഓവറും ഏഴ് വിക്കറ്റും ബാക്കി നിർത്തി മറികടന്നു. 95 പന്തിൽ സെഞ്ചുറി തികച്ച ആരോൺ ജോർജ് 104 പന്തിൽ 115 റൺസുമായി ടോപ് സ്‌കോററായി. വിജയത്തിനരികെ ആരോൺ വീണപ്പോൾ വിഹാൻ മൽഹോത്രയും(46 പന്തിൽ 38), വേദാന്ത് ത്രിവേദിയും(4) ചേർന്ന് ഇന്ത്യയെ വിജയവര കടത്തി. വൈഭവ് സൂര്യവൻഷി 33 പന്തിൽ 68 റൺസെടുത്ത് തകർപ്പൻ തുടക്കം നൽകിയപ്പോൾ ക്യാപ്റ്റൻ ആയുഷ് മാത്രെ 59 പന്തിൽ 62 റൺസെടുത്തു. വെള്ളിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. സ്‌കോർ അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 310-4, ഇന്ത്യ 41.1 ഓവറിൽ 311-2.
അഫ്ഗാനിസ്ഥാനെ പുറത്താക്കി ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ

