അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ അനുശോചിച്ച് ഖത്തർ. കിഴക്കൻ പർവതപ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ നൂറുകണക്കിനുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങൾക്കും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും സർക്കാറിനും അനുശോചനമറിയിച്ച ഖത്തർ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് വിശദീകരിച്ചു.

