Headlines

അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടമാക്കി സുകുമാരൻ നായര്‍

അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് നീരസം പ്രകടിപ്പിച്ചത് . നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിനിധിയെ അയച്ചുകൊണ്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ ശബരിമല വിഷയത്തിൽ സര്‍ക്കാരിന് വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചിച്ചത്. വിശ്വാസ പ്രശ്നത്തിലെ ഇടതിനോടുള്ള അടുപ്പം തെരഞ്ഞെടുപ്പിൽ വോട്ടു പിന്തുണയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന്‍റെ അറിവോടെ എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ മനസറിയാൻ അദ്ദേഹത്തോട് അടുപ്പുമുള്ള നേതാക്കള്‍ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത്.

Leave a Reply