Headlines

അതുല്യ കേസ്: ഭർത്താവ് സതീശന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കോയിവിള സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീശനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി സതീശന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്നാണ് കോടതി കണ്ടെത്തിയത്.

ജൂലൈ 19-ന് പുലർച്ചയ്ക്കാണ് ഷാർജയിലെ ഫ്‌ലാറ്റിൽ കൊല്ലം കോയിവിള സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടേത് കൊലപാതകമെന്നാണ് മാതാപിതാക്കൾ ആരോപിച്ചത്. പക്ഷെ, കൊലപാതകത്തിന് തെളിവില്ലെന്ന് നിരീക്ഷിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ഭർത്താവ് സതീശന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

Leave a Reply