Headlines

അതുല്യയുടെ മരണം; അറസ്റ്റിലായ ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷിന് ഇടക്കാല ജാമ്യം

ഷാർജയിൽ മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റിലായ ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതുല്യയുടെ മരണം കൊലപാതകം ആണെന്നതിന് നിലവിൽ തെളിവുകൾ ഇല്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. എന്തെങ്കിലും തെളിവുകൾ ലഭിച്ചിരുന്നെങ്കിൽ ദുബായ് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്യുമായിരുന്നു. അക്കാര്യം കോടതിക്ക് പരിഗണിക്കേണ്ടതുണ്ട്.

അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല ജാമ്യം തുടരുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഷാർജയിൽ നിന്നും ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ഇയാ​ളെ അറസ്റ്റു ചെയ്തത്. അതുല്യയുടെ മരണത്തിൽ ​ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply