ഷാർജയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണം ഭർത്താവ് സതീഷ് നടത്തിയ ആസൂത്രിതമായ കൊലപാതകമാണന്ന് അച്ഛൻ രാജശേഖരൻ പിള്ള. സത്യം കണ്ടെത്തുന്നതിനായി റീപോസ്റ്റ്‌മോർട്ടം നടത്തുമെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ട് വരണമെന്നും രാജശേഖരൻപിള്ള പറഞ്ഞു.
ഈ മാസം 19-ാം തിയ്യതിയാണ് ഷാർജയിലെ താമസസ്ഥലത്ത് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് തന്നെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. ഭർത്താവ് നിരന്തരം തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളെല്ലാം അതുല്യ കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം കുടുംബം ആവശ്യപ്പെട്ടിരുന്നു. സഹോദരി അഖില ഷാർജ പോലീസിന് നൽകിയ പരാതിയിൽ നേരത്തെ ഫോറസിക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആത്മഹത്യ എന്നായിരുന്നു പരിശോധന ഫലത്തിലുണ്ടായത്.

