മുടി നേർത്തു പോകുന്നത്, അമിതമായ മുടികൊഴിച്ചിൽ, തിളക്കമില്ലാത്ത തലമുടി – ഇവയെല്ലാം ഇന്ന് പലരെയും അലട്ടുന്ന വിഷയമാണ്. എന്നാൽ പ്രകൃതിദത്തമായ പരിഹാരങ്ങൾ തേടുന്നവർക്കായി റോസ്മറി ഹെയർ സെറം ഏറെ ഗുണപ്രദമാണ്.
റോസ്മറി സെറത്തിന്റെ ഗുണങ്ങൾ
മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു:
റോസ്മറി ഇലകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്‌ലമേറ്ററി ഘടകങ്ങളും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് മുടിവളർച്ചയ്ക്ക് സഹായിക്കുന്നു.മുടി കൊഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്നായ DHT (ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ) നെ നിയന്ത്രിക്കാൻ റോസ്മറി സഹായകരമാണ്. ഇതുവഴി കഷണ്ടി, മുടി നേർത്തു പോകൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കെതിരെ പ്രതിരോധം ലഭിക്കും.
തലമുടിക്ക് തിളക്കും കരുത്തും:
ശിരോചർമ്മത്തിന്റെ ആരോഗ്യവത്കരണത്തിലൂടെ തലമുടിക്ക് ഊർജവും തിളക്കവും നല്കുന്നു.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ഉണങ്ങിയ റോസ്മറി ഇല – 2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 100 മില്ലി
റോസ്മറി എസ്സൻഷ്യൽ ഓയിൽ – 10 തുള്ളി
വിറ്റാമിൻ ഇ ഓയിൽ – 1 ക്യാപ്‌സൂൾ (മുറിച്ച് ഉപയോഗിക്കുക)
തയ്യാറാക്കുന്ന വിധം
ഒരു ചെറു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കുറഞ്ഞ തീയിൽ ചൂടാക്കുക.
അതിലേക്ക് ഉണക്കിയ റോസ്മറി ഇല ചേർക്കുക. തിളപ്പിക്കാതെ 20 മിനിറ്റ് വരെ ചെറുതീയിൽ വെക്കുക. ശേഷം അടുപ്പ് ഓഫാക്കി എണ്ണ തണുക്കാൻ വയ്ക്കുക.
എണ്ണ തണുത്തതിനു ശേഷം ഒരു കോട്ടൺ തുണിയിൽ അരിച്ചെടുക്കാം. ഇതിലേയ്ക്ക് റോസ്‌മേരി എണ്ണയും വിറ്റാമിൻ ഇഉ ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. ഇതൊരു ചെറിയ കുപ്പിയിലേയ്ക്കു മാറ്റാം. നേരിട്ട് സൂര്യപ്രകാശവും ഈർപ്പവും ഏൽക്കാത്ത തണുപ്പുള്ള സ്ഥലത്ത് ഇത് സൂക്ഷിക്കാം.
സൂചന: ശരിയായി സൂക്ഷിച്ചാൽ ഇത് 6 മാസം വരെ ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
മുടി പല ഭാഗങ്ങളായി തിരിച്ച്, വിരലുകൾ ഉപയോഗിച്ച് സെറം പുരട്ടി മൃദുവായി മസാജ് ചെയ്യുക.ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടി അതിരാവിലെ കഴുകി കളഞ്ഞാൽ മതിയാകും. ഇത് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവിലും കണ്ടീഷ്ണറിലും കലർത്തി ഉപയോഗിക്കാവുന്നതാണ്.

