Headlines

അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ

അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. കേസന്വേഷണം കൃത്യമായി നടത്തിയതിൽ പോലീസിനെ ഹൈക്കോടതിയും മഹിളാ കോടതിയും പ്രശംസിച്ചതടക്കം ചൂണ്ടികാട്ടിയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. ഒരു പെൺകുട്ടി നേരിട്ട ദുരനുഭവത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ചവരെ നാണം കെടുത്തുന്ന പരാമർശങ്ങൾ ആണ്‌ കോടതിയുടേതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply