അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ ചാംപ്യൻമാരായി. ഇത് ആറാം തവണയാണ് ഇന്ത്യ ചാമ്പ്യൻമാരാകുന്നത്.സിംബാബ്വെയിലെ ഹരാരെയിൽ നടന്ന ഇത്തവണത്തെ ഫൈനലിൽ 100 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.ടോസ് നേടി ആദ്യം ബാറ്റ് ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവുരും പുറത്തായി.വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് ഇംഗ്ലീഷ് പടയെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ തിളക്കമാർന്ന സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്‌സിലെ ഹൈലൈറ്റ്. 80 പന്തുകൾ നേരിട്ട താരം 15 സിക്സും 15 ബൗണ്ടറിയും ഉൾപ്പടെ 175 റൺസ് അടിച്ചെടുത്തു. ഏകദിനത്തിൽ ടി20 കളിച്ച വൈഭവിന് 25 റൺസിനാണ് ഇരട്ടസെഞ്ചുറി നഷ്ടമായത്. 115 റൺസ് നേടിയ കലേബ് ഫാൽകോണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബെൻ ഡോക്കിൻസ് 66 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ആർ എസ് ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രൻ രണ്ടും വിക്കറ്റ് വീഴ്ത്തി
അണ്ടർ-19 ലോകകപ്പ്: ആറാം വട്ടവും ഇന്ത്യക്ക് കിരീടം; ഇംഗ്ലീഷിനെ പരാജയപ്പെടുത്തിയത് 100 റൺസിന്

