Headlines

അച്ചാർ കൂടുതൽ നാൾ ഫ്രെഷായി സൂക്ഷിക്കാൻ ചില പോംവഴികൾ

അച്ചാറുകളിൽ പെട്ടെന്ന് പൂപ്പൽ വരുന്നോ?അച്ചാർ കൂടുതൽ നാൾ ഫ്രെഷായി സൂക്ഷിക്കാൻ ഇതാ ചില പോംവഴികൾ

അച്ചാർ ഇടാൻ ഉപയോഗിക്കുന്ന കുപ്പികൾ നന്നായി കഴുകി ഉണക്കുക (Sterilize). വെയിലത്ത് വച്ച് ഉണക്കുന്നത് ഉത്തമമാണ്.അതെ പോലെ അച്ചാറിൽ വെള്ളം ഒട്ടും ചേരാതെ നോക്കുക. നനഞ്ഞ സ്പൂൺ ഉപയോഗിക്കാതിരിക്കുക. അച്ചാറിന്റെ മുകളിൽ എപ്പോഴും എണ്ണ നിൽക്കണം.ഇത് വായു സമ്പർക്കം തടയുകയും അച്ചാർ കേടാകാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും.അതെ പോലെ വിനാഗിരി ചേർക്കുന്നത് അച്ചാർ കേടാകാതിരിക്കാൻ സഹായിക്കും. അച്ചാർ കുപ്പികൾ തണുത്തതും ഉണങ്ങിയതുമായ സ്ഥലത്ത് സൂക്ഷിക്കുക, നേരിട്ട് വെയിൽ അടിക്കുന്നത് ഒഴിവാക്കുക. എള്ളെണ്ണ ഉപയോഗിക്കുന്നത് അച്ചാറിന് നല്ല രുചി നൽകുകയും അവ കേടാകാതിരിക്കാനും സഹായിക്കും.

Leave a Reply